`ഉത്രയുടേത് കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടില്ലായിരുന്നെങ്കിൽ വർഷങ്ങൾക്കു ശേഷം അവിടെ ഉത്സവം ആഘോഷിച്ചേനേ´

single-img
28 May 2020

പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന അഞ്ചൽ കൊലപാതകം തെളിയിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അതിനു പിന്നാലെ എന്തൊക്കെ സംഭവിക്കുമായിരുന്നു? ഇക്കാര്യം വ്യക്തമാക്കി എകെ സൂരജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അതൊരുപക്ഷെ കേരള സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന സർപ്പദോഷം എന്ന ഒരു അന്ധവിശ്വാസത്തെ വീണ്ടും ഊട്ടി ഉറപ്പിച്ചേനെയെന്നാണ് സൂരജ് പറയുന്നത്. 

ആദ്യം അണലിയുടെ രൂപത്തിൽ വന്നു കടിച്ചു പിന്നെ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ അവിടെയും മൂർഖനായി വന്നുകടിച്ചു ആളുകൾ പറയും ഇത് സർപ്പദോഷം തന്നെ ആരെങ്കിലെക്കൊണ്ട് ഒന്ന് നോക്കിക്കണം.. വീട്ടുകാർ ആ അന്ധവിശ്വാസത്തിന് തലവെയ്ക്കുന്നവരാണെങ്കിൽ അവർ നോക്കിക്കും നോക്കുന്ന ആൾ പറയും സർപ്പദോഷമുണ്ട് ആ വീട്ട് പറമ്പിൽ സർപ്പമുണ്ട് സർപ്പത്തെ കുടിയിരുത്തണം എന്ന് പറയും, അങ്ങനെ വീട്ട് പറമ്പിൽ ഒരു സർപ്പക്കാവുയരും ചിലപ്പോൾ വീടും സ്ഥലവും പുതിയത് മേടിക്കണം അവിടുന്ന് മാറിതാമസിക്കണം അവിടെ താമസിക്കാൻ കൊള്ളില്ലഎന്നുവരെ പറയും, പിന്നെ പൂജയായി വർഷാവർഷം ഉത്സവമായി മര്യാദയ്ക്ക് ഒന്ന് പുരയിടത്തിലൂടെ നടക്കാനാവാത്ത അവസ്ഥ വരും- സൂരജ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 

സൂരജിൻ്റെ പോസ്റ്റ് വായിക്കാം:

പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന അഞ്ചൽ കൊലപാതകം തെളിയിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അതൊരുപക്ഷെ കേരള സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന സർപ്പദോഷം എന്ന ഒരു അന്ധവിശ്വാസത്തെ വീണ്ടും ഊട്ടി ഉറപ്പിച്ചേനെ ഒരു പക്ഷെ ആ സംഭവം നടന്ന ആ പ്രദേശത്തെങ്കിലും അത്തരം അന്ധവിശ്വാസത്തിന് ശക്തി പകരുന്നതിന് ഈ സംഭവം കാരണമായേനെ…ആദ്യം അണലിയുടെ രൂപത്തിൽ വന്നു കടിച്ചു പിന്നെ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ അവിടെയും മൂർഖനായി വന്നുകടിച്ചു ആളുകൾ പറയും ഇത് സർപ്പദോഷം തന്നെ ആരെങ്കിലെക്കൊണ്ട് ഒന്ന് നോക്കിക്കണം.. വീട്ടുകാർ ആ അന്ധവിശ്വാസത്തിന് തലവെയ്ക്കുന്നവരാണെങ്കിൽ അവർ നോക്കിക്കും നോക്കുന്ന ആൾ പറയും സർപ്പദോഷമുണ്ട് ആ വീട്ട് പറമ്പിൽ സർപ്പമുണ്ട് സർപ്പത്തെ കുടിയിരുത്തണം എന്ന് പറയും, അങ്ങനെ വീട്ട് പറമ്പിൽ ഒരു സർപ്പക്കാവുയരും ചിലപ്പോൾ വീടും സ്ഥലവും പുതിയത് മേടിക്കണം അവിടുന്ന് മാറിതാമസിക്കണം അവിടെ താമസിക്കാൻ കൊള്ളില്ലഎന്നുവരെ പറയും, പിന്നെ പൂജയായി വർഷാവർഷം ഉത്സവമായി മര്യാദയ്ക്ക് ഒന്ന് പുരയിടത്തിലൂടെ നടക്കാനാവാത്ത അവസ്ഥ വരും , പൊതുവെ നിയന്ത്രണങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്ക് വീട്ടിലും നിയന്ത്രണങ്ങൾ കൂടും മര്യാദയ്ക്ക് മത്സ്യ മാംസാഹാരങ്ങൾ പോലും കഴിക്കാനാവാത്ത നിയന്ത്രണങ്ങൾ വരും പ്രശ്നം വയ്പ്പ് പൂജ പൂജയ്ക്കൊക്കെ ആയിരങ്ങൾ ചിലപ്പോൾ ലക്ഷങ്ങൾ ചിലവ് വരും …മകളെ നഷ്ടപ്പെട്ട ദു:ഖത്തിൽ നിൽക്കുന്ന ഒരു കുടുംബത്തെ വീണ്ടും കൂടുതൽ മാനസിക ബുദ്ധിമുട്ടിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും ഇത്തരം സംഭവങ്ങൾ തള്ളിവിടും പിന്നീട് ഈ കൊലപാതകം പോയിടത്തൊക്കെ പുറകെ വന്ന് കൊന്ന പ്രതികാരദാഹിയായ സർപ്പത്തിന്റെ സർപ്പദോഷത്തിന്റെ കഥയായി നാട്ടിലെങ്ങും പരക്കും അതോടെ ഒരു കുറ്റകൃത്യം മൂടി വെയ്ക്കപ്പെടുകയും പകരം ഒരു അന്ധവിശ്വാസം ബലപ്പെടുകയും ചെയ്തേനെ,മദ്ധ്യകേരളത്തിലൊക്കെ നോക്കിനിൽക്കുന്ന നിൽപ്പിൽ പല വീട്ടുപറമ്പുകളിലും സർപ്പക്കാവുകൾ ഉയരുന്നത് കാണാം, ജലദോഷം പോലുള്ള അസുഖങ്ങളോ ചെറിയ രോഗങ്ങളോ രണ്ട് മൂന്ന് പ്രാവിശ്യം വരുമ്പോൾ നല്ലൊരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ പറയുന്നതിന് പകരം ആളുകൾ പറയും എന്തോ പ്രശ്നമുണ്ട് നിങ്ങൾ ഒന്ന് നോക്കിക്കുന്നത് നല്ലതാ ..നോക്കുമ്പോൾ പ്രശ്നക്കാരൻ പറയും സർപ്പദോഷമുണ്ട് അങ്ങനെ അഞ്ച് സെന്റിലും പത്ത് സെന്റിലുമൊക്കെ ജീവിക്കുന്ന ദരിദ്ര മനുഷ്യരുടെ പുരയിടത്തിൽ ഒരു ബാധ്യതയായി സർപ്പക്കാവുകൾ സ്ഥാപിതമാവും,പിന്നീട് ഒരു അത്യാവശ്യകാര്യം വന്നാൽ പോലും സ്ഥലം സർപ്പാക്കുവുണ്ടെന്ന കാരണത്താൽ വിൽക്കാൻ കഴിയില്ല വിറ്റാലും വില കിട്ടില്ല.. കേരളത്തിലെ പല സാമുദായിക വിഭാഗങ്ങളും ഗോത്രങ്ങളും വിവിധ ദേശങ്ങളിലായി ചിതറിപോയ മനുഷ്യരുടെ കൂടിച്ചേരലിനുള്ള അവസരത്തിന്റെ ഭാഗമായി ആചാരങ്ങളെന്ന പേരിൽ സർപ്പക്കാവുകൾ ഉണ്ട് ..അതുപോലെയല്ല പൊടുന്നനെ പൊട്ടിമുളയ്ക്കുന്ന സർപ്പകാവുകൾ, സർപ്പദോഷം എന്ന അന്ധവിശ്വാസത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പോലും ചോദ്യം ചെയ്യില്ല അവരും സർപ്പദോഷമെന്ന അന്ധവിശ്വസത്തിന് മുന്നിൽ തൊഴുത് നിൽക്കും…