സിൽവർ ജൂബിലിയുടെ നിറവിൽ അഞ്ജലി -സച്ചിന്‍ കൂട്ടുകെട്ട്

single-img
25 May 2020

ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. സച്ചിന്റെയും അഞ്ജലിയുടെയും വിവാഹം കഴിഞ്ഞ ദിവസം സില്‍വര്‍ ജൂബിലി നിറവിലാണ് ആഘോഷിച്ചത്. ഇതുവരെയുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൂട്ടുകെട്ട് അഞ്ജലിയാണെന്ന് സച്ചിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തന്റെ കരിയറിൽ ഫോമിൽ നിൽക്കുന്ന സമയം തന്നെ അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1995 മെയ് 24നാണ് അഞ്ജലി സച്ചിന്റെ ജീവിത പങ്കാളിയാകുന്നത്. 1990ല്‍ മുംബൈയിലെ വിമാനത്താവളത്തില്‍വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.ആ ദിവസം തന്റെ ആദ്യ വിദേശപര്യടനം കഴിഞ്ഞ് സച്ചിന്‍ മുംബൈയില്‍ മടങ്ങിയെത്തിയതായിരുന്നു. ഈ സമയം മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന അഞ്ജലി അമ്മയെ കൂട്ടാനായാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്.

ആ ദിവസം സച്ചിനെ അഞ്ജലി പരിചയപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പക്ഷെ ആ ദിവസത്തെ കൂടിക്കാഴ്ച്ചയില്‍ത്തന്നെ പ്രണയം തുടങ്ങിയിരുന്നുവെന്ന് ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ വൻ വ്യവസായി ആനന്ദ് മേത്തയുടേയും അന്നാ ബെന്നിന്റെയും മകളാണ് അഞ്ജലി. ഇവർക്ക് സച്ചിനേക്കാള്‍ ആറ് വയസുകൂടുതലാണ്.

കരിയറിൽ ക്രിക്കറ്റന്റെ തിരക്കിനിടയല്‍ പലപ്പോഴും കുടുംബത്തെ ശ്രദ്ധിക്കാന്‍ സാധിക്കാതിരുന്നപ്പോഴും എല്ലാം നന്നായി കൊണ്ടുപോയത് അഞ്ജലിയായിരുന്നുവെന്നും ഇതിന് നന്ദിയുണ്ടെന്നും സച്ചിന്‍ പറഞ്ഞിരുന്നു. പ്രശസ്തയായ ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി വിവാഹത്തിന് ശേഷം ക്രമേണ കുടുംബത്തിലേക്ക് ഒതുങ്ങുകയായിരുന്നു.