കുമ്പസാരം ഇനി മെെക്കിലൂടെ: മെെക്ക് വിശ്വാസിക്കും റിസീവർ പുരോഹിതനും

single-img
21 May 2020

സമുഹിക അകലം പാലിച്ച് കുമ്പസാരം നടത്താനുള്ള അവസരമൊരുക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്. രഹസ്യമായിത്തന്നെ മെെക്കിലൂടെ കുമ്പസരം നടത്താനുള്ള സൗകര്യമാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. 

ചെലവ് കുറഞ്ഞ രീതിയില്‍ നിലവിലുള്ള കുമ്പസാരക്കൂടുകളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ്‌സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന ഈ സംവിധാനം. വിശ്വാസികള്‍ കുമ്പസാരിക്കുക രണ്ടുമീറ്റര്‍ അകലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്കിലൂടെയായിരിക്കും. മെെക്കിൽ ഘടിപ്പിച്ചിരിക്കുന്ന റിസീവറിലൂടെ പുരോഹിതൻ കുമ്പസാരം കേൾക്കുകയും ചെയ്യും. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗമാണ് സംവിധാനം വികസിപ്പിച്ചത്. ലബോറട്ടറി അധ്യാപകന്‍ ടി.എം. സനലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ആല്‍ഡ്രിന്‍ വര്‍ഗീസ്, അശ്വിന്‍ കെ.എസ് തുടങ്ങിയവരാണ് ഈ സൗകര്യം വികസിപ്പിച്ചതിനു പിന്നിൽ.