ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം മരവിപ്പിക്കും; ഭീഷണിയുമായി വീണ്ടും ഡോണള്‍ഡ് ട്രംപ്

single-img
19 May 2020

ലോകാരോഗ്യ സംഘടനക്കെതിരെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളില്‍ മുഖ്യമായ ചില പരിഷ്കാരങ്ങള്‍ വരുത്തിയില്ലെങ്കില്‍ അമേരിക്ക സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം മരവിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന വരുന്ന 30 ദിവസത്തിനുള്ളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയില്ലെങ്കില്‍ സ്ഥിരമായി ധനസഹായം റദ്ദാക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്. യുഎസ് നേരത്തെ ഏപ്രില്‍ മധ്യത്തോടെ ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകുന്നതിന് താത്കാലികമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ്-19 വൈറസ് വ്യാപനം നേരിടുന്നതിൽ താഴപ്പിഴ സംഭവിച്ചുവെന്നും അത് മറച്ചുവെച്ചുവെന്നും ആരോപിച്ചായിരുന്നു അമേരിക്കയുടെ ഈ നടപടി.

ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച് നടത്തിയ തെറ്റായ കാല്‍വയ്പ്പുകള്‍ ലോകത്തിന് വളരെ ചെലവേറിയതാണെന്നും ട്രപ് കുറ്റപ്പെടുത്തി. ഇതോടൊപ്പം ചൈനയുമായുള്ള ബന്ധം ഉപേക്ഷിച്ച സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമെങ്കില്‍ മാത്രമെ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നോട്ട് പോകുവാന്‍ സാധിക്കു. എന്നും കത്തില്‍ പറയുന്നു.