കാശ്മീര്‍: മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് താലിബാന്‍

single-img
19 May 2020

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന കാശ്‌മീരിനായി പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി കൈകോര്‍ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് താലിബാന്‍ പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ് താലിബാന്റെ നയമെന്നും ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റിലൂടെയാണ് അറിയിച്ചത്.

കാശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യ-താലിബാന്‍ സൗഹൃദമുണ്ടാകില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കാശ്മീര്‍ വിഷയത്തില്‍ പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുമായി താലിബാന്‍ കൈകോര്‍ക്കുന്നു എന്ന രീതിയിൽ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടർന്നാണ് താലിബാന്‍ നിലപാട് വ്യക്തമാക്കിയത്.