മുടി മുറിക്കാന്‍ മാത്രമായി തുറക്കുന്നത് സാമ്പത്തിക ബാധ്യത: ബ്യൂട്ടീഷ്യൻസ് അസോസിയേഷന്‍

single-img
19 May 2020

നേർക്കാർ നൽകിയ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ബ്യൂട്ടിപാര്‍ലറുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പമെന്ന് ഓള്‍ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ അറിയിച്ചു. മുടി മുറിക്കുവാൻ മാത്രമായി പാര്‍ലറുകൾ തുറക്കാനാകില്ല. തുറന്നാൽ ഫേഷ്യൽ ഒഴികയുള്ള മറ്റ് വര്‍ക്കുകൾ ചെയ്യാൻ അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. സ്ത്രീകളുടെ ബ്യൂട്ടീപാര്‍ലറുകളിലെ ആകെ തൊഴിലിന്‍റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടിങ്.

ഈ സാഹചര്യത്തിൽ മുടി മുറിക്കുന്നതിന് മാത്രമായി പാര്‍ലറുകൾ തുറക്കുന്നത് തങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനാൽ ഫേഷ്യൽ ഒഴികയുള്ള മറ്റ് വര്‍ക്കുകൾ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം അനുസരിച്ച് ചെയ്യുവാനുള്ള അനുവാദം സര്‍ക്കാർ നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകൾ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകൾ, മെഷീനുകള്‍ എന്നിവ നശിക്കുകയുണ്ടായി.

ഇങ്ങിനെ സംഭവിച്ചതോടെ വലിയ കട ബാധ്യതയിലായിരിക്കുയാണ്. ഇതിനെ മറികടക്കാൻ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ എംഎസ്എംഇ പരിധിയിൽ ബ്യൂട്ടീപാര്‍ലറുകളെക്കൂടി ഉൾപ്പെടുത്തി ലോണുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു.