ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിടണമെന്നു ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴവിധിച്ച് സുപ്രീം കോടതി

single-img
16 May 2020

ലോക്ക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്തിനാണ് സുപ്രീം കോടതി പിഴ വിധിച്ചത്. ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ തുറക്കുന്നത് രോ​ഗവ്യാപനത്തിന് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഇത്തരം ഹ‍ർജികൾ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരിക്കുന്നത്. മാത്രവുമല്ല തമിഴ്നാട്ടിൽ മദ്യവിൽപന തുടരാൻ സുപ്രീംകോടതി അനുമതി നൽകി. 

മദ്യവിൽപന തടഞ്ഞു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.