നാലാം ഘട്ട ലോക് ഡൗൺ വ്യത്യസ്തം: കര-ജല-വ്യാേമ ഗാതഗതങ്ങളുണ്ടാകും

single-img
15 May 2020

ലോ​ക്ക്ഡൗ​ൺ നാ​ലാം ഘ​ട്ട​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത​വും വ്യോ​മ​ഗ​താ​ഗ​ത​വും പു​ന​രാ​രം​ഭി​ച്ചേ​ക്കുമെന്ന് സൂചനകൾ. കോ​വി​ഡ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളെ ഒ​ഴി​ച്ച് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ അ​ന്ത​ർ​സം​സ്ഥാ​ന ഗ​താ​ഗ​തം അ​താ​ത് സം​സ്ഥാ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കുമെന്നാണ് നിലവിൽ തീരുമാനമഴെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം രൂപ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. 

നാ​ലാം ലോ​ക്ക്ഡൗ​ൺ ഇ​തു​വ​രെ​യു​ള്ള​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഹോ​ട്ട്സ്പോ​ട്ട് ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പ​രി​മി​ത​മാ​യ യാ​ത്ര​ക്കാ​രു​മാ​യി പ്രാ​ദേ​ശി​ക ബ​സ് സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ഓ​ട്ടോ, ടാ​ക്സി​ക​ൾ​ക്കും സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടാ​കും. 

ജി​ല്ല​ക​ൾ​ക്കു​ള്ളി​ൽ ഹോ​ട്ട്സ്പോ​ട്ട് ഇ​ത​ര മേ​ഖ​ല​ക​ളി​ലാ​വും ബസ്- ടാക്സികൾക്ക് സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കു​ക.അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ളും ആ​രം​ഭി​ച്ചേ​ക്കാമെങ്കിലും നി​ല​വി​ലെ പാ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​കും യാ​ത്ര. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി ആ​കാ​ശം തു​റ​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ക​യാ​ണ്. ട്രെ​യി​ൻ സേ​വ​ന​ങ്ങ​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

ഇതിനിടെ എ​ല്ലാ​ത്ത​രം സാ​ധ​ന​ങ്ങ​ളും ഹോം ​ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നും അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ‍​യു​ന്നു.