ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നിട്ടില്ല: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

single-img
15 May 2020

രാജ്യമാകെ കൊറോണ വ്യാപിക്കുമ്പോഴും രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്ത്ഒരൊറ്റയാള്‍ പോലും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ പട്ടിണി കിടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇത് കേവലം കേന്ദ്രത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരുകളുടേയോ മാത്രം പരിശ്രമ ഫലമല്ല . മറിച്ച്1300 കോടി ഇന്ത്യക്കാരുടെ ശ്രമഫലമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യ ഈ രാജ്യത്തെ ആളുകളുടെ കാര്യം മാത്രമല്ല ചെയ്തത്. വിദേശ രാജ്യങ്ങളെയും മഹാമാരി ഘട്ടത്തില്‍ സഹായിച്ചു. ഇതുവരെ ഏകദേശം 120 രാജ്യങ്ങള്‍ക്കാണ് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സഹായം ലഭിച്ചത്. ഇതുപോലുള്ള വിഷമ ഘട്ടങ്ങളില്‍ രാജ്യത്തിന്‍റെ സേവനം ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെയാകെ ഒരു കുടുംബമായി കണ്ടായിരുന്നു ഇന്ത്യയുടെ സേവനമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

ഒരുതരത്തിലുമുള്ള നിബന്ധനകള്‍ കൂടാതെയായിരുന്നു ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍. ലോകത്തെ 43 രാജ്യങ്ങള്‍ ഇത് വലിയ കാര്യമായാണ് കരുതിയിട്ടുള്ളത്. ഇന്ത്യയുടെ ആരോഗ്യ വിദഗ്ധര്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നത് തുടരുകയാണെന്നും പിയൂഷ് ഗോയല്‍ പറയുന്നു.