മരണം മൂന്നുലക്ഷം കഴിഞ്ഞു: അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചത് 1715 പേർ

single-img
15 May 2020

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ലോ​ക​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് ആ​കെ കോ​വി​ഡ് മൂ​ലം 303,351 പേ​ർ മ​രി​ച്ചിട്ടുണ്ട്. ഇ​തി​ന​കം നാ​ല​ര​ല​ക്ഷംപേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തിട്ടുണ്ട്. 

ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക‍​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 86,912 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 1,715 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 27,246 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച​ത്. യു​എ​സി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,457,593 ആ​യി ഉ​യ​ർ​ന്നു.