കോടീശ്വരന്മാരുടെ എണ്ണത്തിൽ മുന്നേറ്റം; കേരളത്തിലുള്ളത് 23 അതിസമ്പന്നർ

single-img
12 May 2020

കോടീശ്വരന്മാരുടെ എണ്ണത്തിൽ കേരളത്തിനും മുന്നേറ്റം. രാജ്യമാകെ .കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും വ്യക്തിഗത നിക്ഷേപം, നഷ്ട സാധ്യത ഒഴിവാക്കി ഫലപ്രദമായി പുനർ നിക്ഷേപം നടത്താനുള്ള മാർഗവും ഇവർ തേടുന്നു.സംസ്ഥാനത്താകെ 23 അതിസമ്പന്നർ ഉണ്ടെന്നാണ് ഇപ്പോഴുള്ളകണക്കുകൾ.

ഇതിൽ കേരളത്തിൽ മാത്രം നടത്തുന്ന നിക്ഷേപം കൂടാതെ, ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വൻ തോതിൽ നിക്ഷേപം നടത്തുന്നവരാണ് കൂടുതൽപേരും. പട്ടികയിൽ കൊച്ചി , തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് , കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ ആളുകളും എന്നത് ശ്രദ്ധേയമാണ്. ഇവരിൽ യുവ തലമുറയുടെ പങ്കാളിത്തം കൂടി വരികയാണെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ വാട്ടർ ഫീൽഡ് അഡ്വൈസേഴ്സ് കേരള മേധാവി അരുൺ പോൾ പറയുന്നു.

അവസാന 2 വർഷത്തിനുള്ളിൽ കേരളത്തിൽ അതിസമ്പന്നരിൽ ഉണ്ടായ വർദ്ധന 5 ആണ്. പ്രധാനമായും ആരോഗ്യം, ഫാർമ, റീട്ടെയ്ൽ രംഗത്താണ് ഇവരുടെ നിക്ഷേപം ഏറെയും. 2025 ആകുന്നതോടെ ലോകത്തിലെ ആഭ്യന്തര ഉൽപാദനത്തിന്റെ 50 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോൾ വരുന്ന 440 നഗരങ്ങളായിരിക്കുമെന്ന് കണക്കാക്കുന്നതായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ സഹോദര ഭാര്യയും വാട്ടർഫീൽഡ് സിഇഒയുമായ സൗമ്യ രാജൻ പറയുന്നു.

ഈ കൂട്ടത്തിൽ രാജ്യത്ത് നിന്നുള്ള 28 നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെടും . മാത്രമല്ല, ഫോബ്സിന്റെ അതിസമ്പന്നരുടെ ആഗോള പട്ടികയിൽ 10 പേർ കേരളത്തിൽ നിന്നും ഉള്ളവരാണ്.ഏകദേശം 1000 കോടി രൂപയിൽ ആധികം ആസ്തി ഉള്ളവരാണ് അതിസമ്പന്നർ എന്ന വിഭാഗത്തിൽ വരുന്നത്.