ലോക് ഡൗൺ മെയ് 31 വരെ നീട്ടിയേക്കും: ഭൂരിപക്ഷം സംസ്ഥാനങ്ങളും നീട്ടുന്നതിനോട് അനുകൂലം

single-img
11 May 2020

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കാനിരിക്കേ ലോക് ഡൗൺ നീട്ടുവാൻ സാധ്യത. സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ട്രെയിൻ സർവീസ് നടത്താനുള്ള തീരുമാനമടക്കം ഈ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാടാണ് ട്രെയിൻ സർവീസ് ആരംഭിച്ചതിന് പിന്നിൽ. എന്നാൽ ലോക് ഡൗൺ പിൻവലിക്കുന്നതിനോട് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോജിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. 

പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയാവുമെന്നാണ് കരുതുന്നത്. ആഭ്യന്തര വിമാന സർവ്വീസുകളുടെ കാര്യത്തിലും ബസ് ഗതാഗതത്തിന്റെ കാര്യത്തിലുമാണ് ഇനി തീരുമാനം ഉണ്ടാവേണ്ടത്.