ആശ്വാസത്തോടെ ഇടുക്കി ജില്ല; അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു

single-img
10 May 2020

ഇടുക്കി: കൊവിഡ് പ്രതിരോധത്തിൽ ആശ്വാസ വാർത്തയുമായി ഇടുക്കി ജില്ലയും. ജില്ലയിലെ അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു. ഇതോടെ ജില്ല കൊവിഡ് മുക്തമായി എങ്കിലും നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

രണ്ടാംഘട്ടത്തില്‍ കൊവിഡ് ബാധിച്ച പതിനാല് പേരും ആശുപത്രി വിട്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു . ഏലപ്പാറയിലെ ആശാപ്രവര്‍ത്തകയാണ് ഏറ്റവും ഒടുവില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ജില്ലയില്‍ ആകെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നും, തമിഴ്നാട്ടില്‍ നിന്നും വന്നവരാണ് ഇതിലേറെയും ഉണ്ടായിരുന്നത് . എന്നാല്‍ ,കടുത്ത ജാഗ്രത പുലര്‍ത്തിയതിനാല്‍ സമൂഹവ്യാപനമടക്കം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.