പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി പാമ്പു കടിയേറ്റു മരിച്ചു

single-img
8 May 2020

പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു. കുടുംബവീട്ടിലെ കിടപ്പുമുറിയിൽ വച്ചാണ് പാമ്പുകടിയേറ്റത്. അടൂർ പറക്കോട് സ്വദേശി സൂരജിന്റെ ഭാര്യ ഉത്രയാണ് (25) മരണപ്പെട്ടത്. 

മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഉത്ര. ‌‌‌പാമ്പുകടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കി മാതാപിതാക്കൾക്കൊപ്പം ഏറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഉത്ര. 

ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ്. വ്യാഴാഴ്‌ച രാവിലെ അമ്മ ചായകുടിക്കാൻ വിളിച്ചിട്ടും ഉത്ര ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിലാണ്‌ പാമ്പുകടിയേറ്റത്‌ അറിഞ്ഞത്‌.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് സൂരജ്. ഒരു മകനുണ്ട്- ധ്രുവ്.