ആശങ്ക ഉയർത്തി തമിഴ്‍നാട്; പുതിയതായി 527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
4 May 2020

തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 527 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 3550 ആയി എന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. ഇതേവരെ 31 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് മൂലം മരണപ്പെട്ടത്.

ചികിത്സയിൽ ഉണ്ടായിരുന്ന 1409 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്. 162970 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. 153489 പേരെ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെയായിരുന്നു തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നത്.

ഇന്നലെ മാത്രം 266 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ ചെന്നൈയില്‍ മാത്രം 203 ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.