തൊഴിലാളികൾക്ക് മടങ്ങിപ്പോകാൻ പണം കയ്യിൽ നിന്നും കൊടുക്കണമെങ്കിൽ പി.എം കെയറിലേക്ക് കോടികള്‍ സംഭരിച്ചതിന്റെ ആവശ്യകത എന്ത്? : അഖിലേഷ് യാദവ്

single-img
3 May 2020

രാജ്യത്തെ പാവപ്പെട്ട തൊഴിലാളികൾക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാന്‍ പണം നല്‍കേണ്ട അവസ്ഥയുണ്ടെങ്കില്‍ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തിയും സഹതപിച്ചും പിഎം കെയറിലേക്ക് കോടികള്‍ സംഭരിച്ചതിന്റെ ആവശ്യകത എന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഈ കാര്യം ഇനിയെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ആലോചിക്കണം. അതേപോലെ ആരോഗ്യ സേതു ആപ്പിന് നൂറ് രൂപ വീതം ഈടാക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട് എന്നും അഖിലേഷ് പറഞ്ഞു.

രാജ്യത്തെ പല ക്വാറന്റീന്‍ സെന്ററുകളിലും ആളുകൾ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പല സ്ഥലങ്ങളിലും ജനങ്ങൾക്ക് കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പലരും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ ഇതായിരിക്കെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിന്റെ പേരില്‍ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയുടെ പ്രസക്തി എന്താണെന്നും അഖിലേഷ്‌ചോദിക്കുന്നു.