കര്‍ശനമായ ലോക്ക്ഡൗണ്‍: ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിക്കുമെന്ന് പഠനം

single-img
1 May 2020

ഇന്ത്യയിലെ കൊവിഡ് 19 വൈറസ് വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ഇതുവരെയുള്ള കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരാണ് ഈ പഠനം നടത്തിയത്.

‘ദ എന്‍ഡ് ഈസ് നിയര്‍ കൊറോണ സ്റ്റബിലൈസിംഗ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്’ എന്ന് പേരുള്ള പ്രബന്ധത്തിലാണ് ഈ വിവരങ്ങൾ പറയുന്നത്. തീവ്രവും കര്ശനവുമായ ലോക്ക്ഡൗണ്‍ കാരണം മെയ് ഏഴോടെ മിക്ക സംസ്ഥാനങ്ങളിലെയും രോഗവ്യാപനം നിയന്ത്രണ വിധേയമാകും. പല ലോക രാജ്യങ്ങളിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനത്തിന്റെ രീതി വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

കൊറോണ വൈറസിന്റെ പെരുകലും ഇതുവരെ കണ്ടെത്തിയ ജനിതക പ്രത്യേകതകളും പഠിച്ച് വിലയിരുത്തിയാണ് സംഘം നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. എന്നാൽ നിലവിലെ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതും പ്രവാസികള്‍ തിരിച്ചെത്തുന്നതും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കും. മഇപ്പോൾ ഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.