16വയസുകാരനെ പീഡിപ്പിച്ച കേസ്; ലീഗ് നേതാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ

single-img
27 April 2020

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ 16 വയസുകാരനെ പീഡനത്തിനിരയാക്കിയ കേസില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒകെ.എം കുഞ്ഞാണ് പോക്സോ നിയമപ്രകാരം താമരശേരി പോലീസിന്റെ പിടിയിലായത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് മുന്നണിയുടെ കട്ടിപ്പാറ പഞ്ചായത്ത് ചെയര്‍മാനും ലീഗ് നിയോജക മണ്ഡ‍ലം കൌണ്‍സിലറുമാണ് പ്രതിയായ ഒകെ.എം കുഞ്ഞ്.