നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു

single-img
27 April 2020

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ച്ച് നോ​ർ​ക്ക സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 1,47,000ആ​യി ഉയർന്നു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​രംം​ഭി​ച്ച​ത്. ക്വാ​റ​ന്ൈ‍​റ​ൻ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ സ​ജ്ജ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സം​സ്ഥാ​നം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ൻ്റെെൻ കേ​ന്ദ്ര​ത്തി​ലോ ആ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം ഇ​തി​നോട​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.അ​തേ​സ​മ​യം രജിസ്ട്രേഷൻ വി​മാ​ന ടി​ക്ക​റ്റ് മു​ൻ​ഗ​ണ​ന​യ്ക്കോ മ​റ്റോ ബാ​ധ​ക​മ​ല്ല. 

രാ​ജ്യ​ത്തി​ന​ക​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.