ട്രംപ് പറയുന്നതുകേട്ട് കുത്തിവയ്ക്കരുത്, ചത്തുപോകും: അ​ണു​നാ​ശി​നി കു​ത്തി വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡെറ്റോൾ

single-img
25 April 2020

ശ​രീ​ര​ത്തി​ല്‍ അ​ണു​നാ​ശി​നി കു​ത്തി വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് അ​ണു​നാ​ശി​നി​ക​ൾ നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി പ്ര​മു​ഖ ക​മ്പ​നി​ക​ൾ രംഗത്തെത്തി. ലൈ​സോ​ളി​ന്‍റേ​യും ഡെ​റ്റോ​ളി​ന്‍റെ​യും ഉ​ട​മ​ക​ളാ​യ റെ​ക്കി​റ്റ് ബെ​ൻ​കി​സ​ർ, ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ശ​രീ​ര​ത്തി​ൽ കു​ത്തി​വ​യ്ക്കു​ക​യോ ക​ഴി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്. 

അ​ണു​നാ​ശി​നി അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളാ​ണ്. ഇ​ത് ക​ഴി​ച്ചാ​ൽ വി​ഷ​മാ​ണ്. ബാ​ഹ്യ​മാ​യി ശ​രീ​ര​ത്തി​ൽ പു​ര​ട്ടി​യാ​ൽ​പോ​ലും ച​ർ​മ്മ​ത്തി​നും ക​ണ്ണി​നും ശ്വ​സ​ന​വ്യ​വ​സ്ഥ​യ്ക്കും അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.ത​ങ്ങ​ളു​ടെ അ​ണു​നാ​ശി​നി​ക​ളും ശു​ചി​ത്വ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ളും അ​തി​ന്‍റേ​താ​യ ഉ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ഉ​പ​യോ​ഗി​ക്ക​യും വേ​ണം. ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പു​റ​ത്തെ ലേ​ബ​ലു​ക​ളും സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വാ​യി​ക്ക​ണ​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കി. 

കോ​വി​ഡ് ബാ​ധി​ത​രു​ടെ ശ​രീ​ര​ത്തി​ല്‍ അ​ണു​നാ​ശി​നി കു​ത്തി​വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ബ​ഡാ​യി. വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ ഈ ​പ്ര​സ്താ​വ​ന വ​ലി​യ പ​രി​ഹാ​സങ്ങ​ള്‍​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.

കൊ​റോ​ണ വൈ​റ​സ് പ്ര​വേ​ശി​ക്കു​ന്ന​തും പെ​രു​കു​ന്ന​തും ശ്വാ​സ​കോ​ശ​ത്തി​ലാ​ണെ​ന്ന് ന​മു​ക്ക​റി​യാം, ഓ​രോ​നി​മി​ഷ​വും കെെ  വൃ​ത്തി​ക്കാ​യാ​ക്കാ​ന്‍ ന​മ്മ​ള്‍ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ അ​ണു​നാ​ശി​നി കു​ത്തി​വ​ച്ചാ​ല്‍ ശ്വാ​സ​കോ​ശ​വും വൃ​ത്തി​യാ​കി​ല്ലേ?- എന്നായിരുന്നു ട്രംപ് പറഞ്ഞത്.