‘നിങ്ങൾ തട്ടി പോയ്യെന്നാണ്, പറയുന്നത് സ്റ്റേ സേഫ് അണ്ണാ’;കിം ജോംഗ് ഉന്നിന്റെ സുഖവിവരം അന്വേഷിച്ച് മലയാളികൾ

single-img
23 April 2020

ഇത്രയും വലിയ ഒരു വാർത്തയെ വളരെ സീരിയസായി ലോകമാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്വതസിദ്ധമായ രീതിയിൽ ട്രോളാക്കി മാറ്റി വിഷയം അവതരിപ്പിക്കുന്നവരാണ് മലയാളികൾ. അതിപ്പോ ലോകനേതാവാണോ ക്രൂരനാണോ എന്നൊന്നും നോക്കിട്ടല്ല,കയ്യിൽ കിട്ടിയാൽ ട്രോളും.അങ്ങനെ ഇപ്പോൾ വേണ്ടി കിട്ടിയ ട്രോൾവിഷയമാണ് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് ഉയർന്ന അഭ്യൂഹങ്ങളും സംശയങ്ങളും.. ഹൃദയസംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് കിമ്മും ദക്ഷിണ കൊറിയൻ വാർത്താ പോർട്ടലും രംഗത്തു വരികയും ചെയ്തതോടെ ഏതാണ് സത്യം എന്ന കാര്യത്തിൽ ആശയക്കുഴപ്പമായി.

എന്നാൽ, മലയാളികൾക്ക് ഇക്കാര്യത്തിൽ വാസ്തവമെന്താണെന്ന് അറിയാതെ പറ്റില്ലെന്നായി. അതിന് കണ്ടെത്തിയ വഴികളിലൊന്നായിരുന്നു കിമ്മിന്റെ പേരിലുളള ഫേസ്ബുക്ക് പേജിലേക്കുള്ള കടന്നു കയറ്റം.

പേജ് കിമ്മിന്റെ തന്നെയാണോ അല്ലയോ എന്നൊന്നും നോക്കാൻ നിന്നില്ല(അത് ഉത്തരകൊറിയൻ നേതാവിന്റെ വെരിഫൈഡ് പേജ് അല്ല) അറിയേണ്ട കാര്യങ്ങൾ നേരിട്ടങ്ങ് ചോദിക്കുകയായിരുന്നു; അതും പച്ച മലയാളത്തിൽ! നിങ്ങൾ തട്ടിപ്പോയി എന്നൊരു വാർത്ത കണ്ടല്ലോ അണ്ണാ…ഇനി രണ്ട് കിം അണ്ണന്മാർ ഉണ്ടോ? എന്ന സംശയവും അവിടെ സേഫ് ആണോ അണ്ണാ എന്നു ചോദിച്ച് സുഖവിവരം അന്വേഷിച്ചവരുമെല്ലാം ആ പേജിലുണ്ടായിരുന്നു. മലയാളി പൊളിയല്ലേ.