കവിയും തിരക്കഥാകൃത്തുമായ ഷിബു പിടിയിൽ: കുറ്റം ചാരായം വാറ്റി വിറ്റു

single-img
16 April 2020

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ചാരായവുമായി യുവാവ് പിടിയിൽ. അഞ്ചു ലിറ്റർ ചാരായം ബൈക്കിൽ കടത്തിയ കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടിൽ ചന്ദ്രമോഹനന്റെ മകൻ വെള്ള ഷിബു എന്ന് വിളിക്കുന്ന ഷിബു(38)വിനെയാണ് അറസ്റ്റു ചെയ്തത്. 

മുൻപ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാറും സംഘവുമാണ് ഷിബുവിനെ അറസ്റ്റു ചെയ്തത്. 

ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്നും വാറ്റുവാൻ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർമാരായ എസ് മധുസൂദനൻ നായർ, ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്,ഷംനാദ്, ജിതേഷ്,ശ്രീലാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.