മേഘാലയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു: 24 മണിക്കൂർ തികയുന്നതിനു മുമ്പ് രോഗി മരിച്ചു

single-img
15 April 2020

മേഘാലയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. എന്നാൽ 24 മണിക്കൂർ തികയുന്നതിന് മുമ്പ് രോഗ മരിച്ചു. ബെഥാനി ഹോസ്പിറ്റൽ സ്ഥാപകനും ആരോഗ്യ‌വിദഗ്ധനുമായ ഡോ. ജോണ്‍ എസ് സായിലോ ആണ് കോവിഡ് ബാധിച്ചു മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു 69 കാരനായ ജോണിൻ്റെ മരണം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് കേസ് കൂടിയാണിത്.

 പ്രമേഹ രോഗബാധിതൻ കൂടിയായിരുന്ന ഡോക്ടറുടെ ആരോഗ്യനില പുലർച്ചയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.