കൊറോണ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നിൽ: രോഗത്തെ തോൽപ്പിച്ചത് പകുതിയിലേറേപ്പേർ

single-img
14 April 2020

നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നിൽ. കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയാകുകയാണ് സംസ്ഥാനം. തൊട്ടുപിന്നാലെയുള്ളത് കര്‍ണാടകമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി, കര്‍ണാടകയില്‍ 24.57% പേരും രോഗമുക്തി നേടിയിട്ടുണ്ട്. 

ഡല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34 ശതമാനം. മധ്യപ്രദേശില്‍ ഇതുവരെ 564പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്. കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്കാണ്. ഇതേസമയം, 19 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് മൊത്തം 198 പേര്‍ രോഗമുക്തരായിട്ടുണ്ട് ഇതുവരെ.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികാരികള്‍ കേരളത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഇങ്ങനെ കേരളത്തിന്റെ ആരോഗ്യരംഗം തികച്ചും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സുസജ്ജമാണെന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.