ബാറ്റിങ്ങിൽ തനിക്ക് പ്രചോദനം രാമായണത്തിലെ കഥാപാത്രം; വെളിപ്പെടുത്തി സെവാഗ്

single-img
13 April 2020

അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റ് പോലും ഏകദിന ക്രിക്കറ്റ് പോലെ ത്രില്ലടിപ്പിക്കുന്നതാക്കി മാറ്റാമെന്ന് കാണിച്ചു തന്ന സെവാഗ് ഇപ്പോള്‍ ഇതാ, ബാറ്റിങില്‍ തന്റെ പ്രചോദനം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് .

ഭാരതത്തിലെ ഇതിഹാസങ്ങളില്‍ ഒന്നായ രാമായണത്തിലെ ഒരു കഥാപാത്രമാണ് തന്റെ പ്രചോദനമെന്ന് ട്വിറ്ററിലൂടെയാണ് സെവാഗ് വെളിപ്പെടുത്തിയത്. രാമായണത്തില്‍ രാവണന്റെ ലങ്കയില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് തന്റെ പ്രചോദനമെന്ന് സെവാഗ് പറയുന്നു. സുഗ്രീവ- ബാലിമാരില്‍ ബാലിയുടെ മകന്‍ കൂടിയാണ് അംഗദന്‍. ടെലിവിഷനിലെ രാമായണം സീരിയലില്‍ നിന്നുള്ള അംഗദന്റെ ചിത്രത്തോടൊപ്പമാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേപോലെ തന്നെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ എന്ത് നിര്‍ദേശവും അനുസരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സുരക്ഷിതരായി ഇരിക്കാനും സെവാഗ് ട്വിറ്ററില്‍ പോസറ്റ് ചെയ്ത വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.