സാഹചര്യം മുതലെടുത്ത് ഇന്ത്യൻ വ്യവസായ രംഗം കൈവശപ്പെടുത്താനുള്ള വിദേശ നീക്കം തടയണം -രാഹുൽ

single-img
13 April 2020

ഡൽഹി: കോവിഡ്​ വ്യാപനവും ലോക്​ഡൗണും ദുർബലപ്പെടുത്തിയ ഇന്ത്യൻ വ്യവസായത്തെ കൈവശപ്പെടുത്താനുള്ള വിദേശ നീക്കത്തെ സർക്കാർ തടയണമെന്ന്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഹൗസിങ്​ ഡെവലപ്​മെന്റ് ഫിനാൻസ്​ കോർപറേഷ​​ന്റെ (എച്ച്​.ഡി.എഫ്​.സി) 1.75 കോടി ഷെയറുകൾ പീപ്​ൾസ്​ ബാങ്ക്​ ഓഫ് ചൈന ഏറ്റെടുത്ത വാർത്ത പുറത്ത്​ വന്നതിനെ തുടർന്നാണ്​ രാഹുലിന്റെ പ്രതികരണം എത്തിയത്​.

സാമ്പത്തിക രംഗത്തെ കടുത്ത മരവിപ്പ്​ ഇന്ത്യൻ സ്​ഥാപനങ്ങളെ ദുർബലപ്പെടുത്തിയതായി രാഹുൽ ചൂണ്ടികാട്ടി. വിദേശ സ്​ഥാപനങ്ങൾക്ക്​ ഏറ്റെടുക്കാാനാകും വിധം അവ പരുവപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യൻ സ്​ഥാപനങ്ങളുടെ മേൽ വിദേശ താൽപര്യം ആധിപത്യം നേടുന്നത്​ സർക്കാർ തടയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ വ്യാപന ഭീതിയിൽ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ സാമ്പത്തിക മേഖലയിൽ കടുത്ത ആഘാതമാണുണ്ടാക്കുന്നത്​. ഇന്ത്യയുടെ വളർച്ച നിരക്കിൽ 2 മുതൽ 3 ശതമാനം വരെ കുറവ്​ ഇൗ വർഷം പ്രതീക്ഷിക്കാമെന്നാണ് ലോകബാങ്ക്​ പറയുന്നത്​ ​.

അന്താരാഷ്​ട്ര നാണ്യ നിധി (​െഎ.എം.എഫ്​) സാമ്പത്തിക രംഗത്തെ ആഗോള മാന്ദ്യവും പ്രവചിച്ചിട്ടുണ്ട്​. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ലോകരാഷ്​ട്രങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും ​െഎ.എം.എഫ്​ ചുണ്ടികാണിക്കുന്നുണ്ട്​.