സംസ്ഥാന താത്പര്യത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍

single-img
13 April 2020

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പുലാഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി കേരളത്തിന്റെ താത്പര്യത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കഴിവുറ്റനേതാവാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അതേപോലെ തന്നെ ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരുംകോവിഡ് സമയം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എന്നാൽ പ്രതിപക്ഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോൾ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത് എന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഉടൻതന്നെ തീരുമാനമുണ്ടാകും.

ഓരോ രാജ്യങ്ങളിലെയും സ്ഥിതി വിശേഷങ്ങൾ പഠിച്ച ശേഷമാകും ഈ കാര്യത്തിൽ തീരുമാനമുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ കർണാടകയുടെ നിലനിൽക്കുന്ന അതിർത്തിയിലെ പ്രശ്‌നംപരിഹരിക്കാൻ ഇടപെടൽ തുടരുമെന്നും ഗവർണർ പറഞ്ഞു.