ലോകത്താദ്യം കൊവിഡ് വിമുക്തമാകുന്ന രാജ്യം പാകിസ്താൻ: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

single-img
12 April 2020

ലോകത്താദ്യം കൊവിഡ് വിമുക്തമാകുന്ന രാജ്യം പാകിസ്താനാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ കൊവിഡ് പടർന്നു പിടിച്ച് നിയന്ത്രണാതീതമായ സാഹചര്യത്തിനിടയിലാണ് ഇമ്രാൻ്റെ പ്രതികരണം. 

കൊവിഡിനെ തളയ്ക്കാനായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും വിനിയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം ഏറ്റവും മോശം കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇമ്രാൻ രാജ്യത്തിന് മുന്നറിയിപ്പു നൽകാനും അദ്ദേഹം മറന്നില്ല. 

രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂർവമായ പരീക്ഷണം നേരിടുകയാണെന്ന് രണ്ട് ദിവസം മുമ്പ് ഇമ്രാൻ പറഞ്ഞിരുന്നു.