കെ കെ ശെെലജയെ ചവിട്ടിത്താഴ്ത്താൻ തമിഴ്നാട് ആരോഗ്യമന്ത്രിയെ ഒന്നു പൊക്കിയതാ, ദാ കിടക്കുന്നു തകർന്നടിഞ്ഞു താഴെ

single-img
12 April 2020

തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 969 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചീഫ് സെക്രട്ടറി ഷണ്‍മുഖം കഴിഞ്ഞ ദിവസം അറിയിച്ചു. കഴിഞ്ഞ ദിവസം 58 പേര്‍ക്കാണ് പതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. 

ഒരുമാസം മുമ്പ് ക്രമാതീതമായി കൊറോണ രോഗികൾ കേരളത്തിൽ കൂടിയ സാഹചര്യത്തിൽ സംഘപരിവാർ കേരളത്തിനെതിരെ ആയുധമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് തമിഴ്നാടിനെയായിരുന്നു. കേരളത്തിൻ്റെ അയൽപക്കത്തു കിടക്കുന്ന തമിഴ്നാട്ടിൽ രോഗം ബാധിച്ചില്ലെന്നും കേരളത്തിലെ ആരോഗ്യ രംഗത്തെ പിടിപ്പുകേട് കൊണ്ടാണ് ഇവിടെ രോഗം കൂടിയത് എന്നുമായിരുന്നു അവരുടെ വാദം 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംഘപരിവാർ സഹയാത്രികനായ അംബിക ജെകെ ഫേസ്ബുക്കിൽ  കേരള ആരോഗ്യ മന്ത്രിയും തമിഴ്നാട് ആരോഗ്യ മന്ത്രിയും താരതമ്യം ചെയ്തു പോസ്റ്റിട്ടിരുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ വിജയ ഭാസ്കർആഹാരം കഴിക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു അവർ കേരളത്തിനെതിരെ തിരിഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പോസ്റ്റിനു കീഴെ മലയാളികൾ കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ വിജയഭാസ്കർ. തള്ളാൻ ആണെങ്കിൽ ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ ക്രെഡിറ്റിലുള്ള ശൈലജയെക്കാൾ വകുപ്പുണ്ട്, ഒരൊറ്റ കേസെ ഉള്ളൂ. പക്ഷെ തള്ളലില്ല പ്രവൃത്തിയിലാണ് കാര്യം!

Posted by Ambika JK on Wednesday, March 18, 2020

കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 10 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.