വീണ്ടും അംഗീകാരം; ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 12 എണ്ണവും കേരളത്തിൽ

single-img
10 April 2020

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിളുടെ പട്ടികയിൽ ആദ്യത്തെ 12 എണ്ണവും തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നും. കേരളത്തിൽ നിന്നുള്ള മൂന്ന് ആശുപത്രികൾക്ക് കൂടി ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതോടെയാണ് അഭിമാനകരമായ നേട്ടം സംസ്ഥാനം സ്വന്തമാക്കിയത്.
എൻക്യൂ എഎസ്) അംഗീകാരം മൂന്ന് ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഇടയിൽ ലഭിച്ച അംഗീകാരം ആരോഗ്യ പ്രവർത്തകർക്ക് ഊർജ്ജവും ഉന്മേഷവും നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. പുതിയ പട്ടികയിൽ ഇപ്പോൾ 95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമിക ആരോ​ഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബ ആരോ​ഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂർ നെന്മണിക്കര കുടുംബ ആരോ​ഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് ബഹുമതി സ്വന്തമാക്കിയത്.

തിരുവനന്തപുരത്തുള്ള ഒറ്റശേഖരമംഗലം പൂഴനാട് കുടുംബ ആരോ​ഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് കാസർകോട് കയ്യൂർ കുടുംബ ആരോ​ഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് നേടിയത്. കേരളത്തിൽ 64 സ്ഥാപനങ്ങളാണ് ഇതുവരെ ദേശീയ അംഗീകാരം സ്വന്തമാക്കിയത്. ഇനിയും രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുമുണ്ട്.

മാത്രമല്ല, 88 ആശുപത്രികളുടെ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻഎച്ച്എസ്ആർസി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധന എന്നിവയ്ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ തന്നെ ഓരോ വിഭാഗത്തിലും 70 ശതമാനത്തിലധികംമാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ദേശീയാംഗീകാരം നൽകുന്നത്.