പുഴയില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്നവര്‍ പോലീസ് ഡ്രോണിനെകണ്ട് വസ്ത്രങ്ങള്‍ കരയില്‍ കരയില്‍ ഉപേക്ഷിച്ച് ഓടി

single-img
9 April 2020

ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂട്ടം ചേര്‍ന്ന് പുഴയില്‍ നീന്തിക്കുളിച്ചവര്‍ പോലീസ് പറത്തിയ ഡ്രോണിനെ കണ്ടപ്പോള്‍ നീന്തി കരകയറി വസ്ത്രങ്ങള്‍ വരെ എടുക്കാതെ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ മാനന്തവാടി പോലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്.

തങ്ങള്‍ക്ക് നേരെ ഡ്രോണ്‍ താഴ്ന്നുവരുന്നത് കണ്ട എല്ലാവരും വേഗതയില്‍ നീന്തി കരകയറുന്ന ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദിലീപ് നായകനായ സിഐഡി മൂസ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് തന്നെയാണ് ഈ ദൃശ്യം പ്രചരിപ്പിച്ചത്.

ഓടി കരയില്‍ കയറിയവര്‍ മുഖംമറച്ചും അടിവസ്ത്രം മാത്രമണിഞ്ഞും കുറ്റിക്കാടിനുള്ളിലേക്ക് ഓടിപ്പോകുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.