2013 ഡിസംബർ 17ന് അമേരിക്ക ഇന്ത്യയ്ക്കു മുന്നിൽ വിറച്ചു: മൻമോഹൻ സിംഗിൻ്റെ കാലത്തു അമേരിക്ക വിറച്ചുപോയ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി

single-img
8 April 2020

മലേറിയക്കുള്ള മരുന്നിന്റെ കയറ്റുമതി ക്കു സമ്മതിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കയുടെ നിലപാടും അതിനു മറുപടിയായി ഇന്ത്യയുടെ കീഴടങ്ങലും വിവാദമായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിലും ഇന്ത്യ പരാമാവധി മറ്റുള്ള രാജ്യങ്ങളെ മാനുഷിക പരിഗണന നൽകി സഹായിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു ഭീഷണിയുടെ മുന്നിൽ പേടിച്ചിട്ടും അല്ലെന്നുള്ളതാണ് സത്യം. ഇന്ത്യ കാലങ്ങളായി തുടർന്നു വന്നിരുന്ന നയതന്ത്ര നയങ്ങളുടെ ഭാഗമായിട്ടായിരുന്നു. 2013 ഡിസംബർ 17ന്, മൻമോഹൻ സിംഗിൻ്റെ കാലത്തു ഇന്ത്യ അമേരിക്കക്കു നൽകിയ ചെറിയൊരു നയതന്ത്ര തിരിച്ചടിയെ ഓർമ്മിപ്പിക്കുകയാണ് നിഖിൽ ഭാസ്കർ. 

നിഖിൽ ഭാസ്കറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

മലേറിയക്കുള്ള മരുന്നിന്റെ കയറ്റുമതി ക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നു ഇന്ത്യയോട് ട്രംപ് … ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിലും ഇന്ത്യ പരാമാവധി മറ്റുള്ള രാജ്യങ്ങളെ മാനുഷിക പരിഗണന നൽകി സഹായിക്കുന്നുണ്ട് അതൊരിക്കലും ഒരു ഭീഷണിയുടെ മുന്നിൽ പേടിച്ചിട്ടും അല്ല … അമ്പത്താറു ഇഞ്ചിന്റെ ഈ കാലത്തിൽ നിന്നും മൻമോഹൻ സിംഗിന്റെ കാലത്തു അമേരിക്കക്ക് കൊടുത്ത ചെറിയൊരു നയതന്ത്ര തിരിച്ചടിയെ ഓർമ്മിക്കുന്നു…

2013 ഡിസംബർ 11 നു ആയിരുന്നു ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഡെപ്യൂട്ടി കോൺസൽ ജനറൽ ആയ ദേവയാനി കോബ്രഖഡെ യെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തത് , ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന വീട്ടു ജോലിക്കാരിയുടെ വിസയിൽ കൃത്രിമം കാണിച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത് അതിനെ തുടർന്ന് അതിരൂക്ഷമായ ഒരു നയതന്ത്ര ഏറ്റുമുട്ടലിനാണ് ഇന്ത്യയും യു എസും തമ്മിൽ പിന്നീട് നടന്നത് , അറസ്റ്റ് ചെയ്ത ദേവയാനിയെ നന്ഗ്നയാക്കി പരിശോധിക്കുകയും പിന്നീട് രണ്ടര ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവെച്ചതിനു ശേഷമാണ് വിട്ടയച്ചത് .. വീട്ടു ജോലിക്കാരി ആയ സംഗീത റിച്ചാർഡിന്റെ പരാതിയിൽ ആയിരുന്നു അമേരിക്കൻ ബ്യുറോ ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി ദേവയാനിയെ അറസ്റ്റ് ചെയ്തത് .

2013 ജൂണിൽ ആയിരുന്നു വീട്ടു ജോലിക്കാരി ആയ സംഗീത റിച്ചാഡ് ദേവയാനിയുടെ വീട്ടിൽ നിന്നും കാണാതെ ആകുന്നത് .. അതിനെ തുടർന്ന് ഓഫീസ് ഓഫ് ഫോറിൻ മിഷൻ ദേവയാനിയോട് ന്യൂയോർക്ക് പോലീസിൽ ഒരു മാൻ മിസ്സിങ് കേസ് കൊടുക്കാൻ നിർദ്ദേശിച്ചെങ്കിലും അടുത്ത ബന്ധുക്കൾക്കെ മാൻ മിസ്സിംഗ് കേസ് ഫയൽ ചെയ്യാൻ അധികാരം ഉള്ളു എന്ന് കാണിച്ചു ന്യൂയോർക് പോലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിക്കുക ആണുണ്ടായത് .

ഇതിനു ശേഷം സംഗീത റിച്ചാർഡ് ആക്സസ് എമിഗ്രെഷൻ എന്ന അഭിഭാഷക സ്ഥാപനം വഴി ഒരു ഒത്തു തീർപ്പിനു ശ്രമിക്കുകയുണ്ടായി പതിനായിരം ഡോളർ നഷ്ടപരിഹാരവും സംഗീതയുടെ ഡിപ്ലോമാറ്റിക്ക് പാസ്പോര്ട് സാധാരണ പാസ്പോർട്ട് ആക്കി തരുകയും വേണമെന്നായിരുന്നു അവരുടെ ആവശ്യം .

ഇതിനെതുടർന്ന് ഇന്ത്യൻ സർക്കാർ സംഗീതയുടെ ഔദ്യോഗിക പാസ്പോർട്ട് റദ്ദാക്കുകയും സംഗീതക്കെതിരെ വഞ്ചന , അന്യായമായി പണം പിടുങ്ങൽ എന്നെ വകുപ്പുകൾക്ക് ഒരു പരാതി ഇന്ത്യയിൽ നൽകി .2013 നവംബർ 13 ന് കോടതി സംഗീതക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു .. ഡിസംബർ പത്താം തിയതി സംഗീതയുടെ ഭർത്താവും രണ്ടു മക്കളും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പറന്നു … മനുഷ്യക്കടത്തിന് ഇരയായവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സംരക്ഷണ നൽകുന്ന T വിസ ഉപയോഗിച്ചാണ് അവർ അമേരിക്കയിൽ എത്തിയത് ടിക്കറ്റിന്റെ പണം നൽകിയത് ഡൽഹിയിലെ അമേരിക്കൻ എംബസി ആയിരുന്നു !!!

അടുത്ത ദിവസം ദേവയാനി അറസ്റ്റ് ചെയ്യപ്പെട്ടു ഇന്ത്യൻ വംശജൻ ആയ പബ്ലിക് പോസിക്യൂട്ടർ പ്രീത് ബാറാറ വഴി

ആയിരുന്നു അറസ്റ്റ് വാറണ്ട് കോടതി അമേരിക്കൻ ബ്യുറോ ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി ക്കു നൽകിയത് അവർ ദേവയാനിയെ യു എസ് മാർഷൽ സർവീസിന് കൈ മാറി .. മൻഹാട്ടനിലെ കോടതി സമുച്ചയത്തിൽ വെച്ച് യു എസ് മാർഷൽ ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുകയും അവിടുത്തെ ലോക്കപ്പിൽ മറ്റു തടവുകാരോടൊപ്പം അടക്കുകയും ചെയ്തു അന്ന് വെകീട്ട് കോടതി രണ്ടര ലക്ഷം ഡോളർ ജാമ്യതുകക്ക് ദേവയാനിയെ വിട്ടയച്ചു .

തങ്ങളുടെ ഒരു നയതന്ത്ര പരിരക്ഷ ഉള്ള ആളെ അറസ്റ്റ് ചെയ്തതിലും അവരെ യു എസ് മാർഷൽ കൈകാര്യം ചെയ്ത രീതിയിലും ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കയോട് കേസ് പിൻ വലിച്ചു ദേവയാനിയെ ഇന്ത്യക്ക് കൈമാറണം എന്നും നയതന്ത്ര പരിരക്ഷ ഉറപ്പാക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക അതിനു വിസമ്മതിച്ചു …..

2013 ഡിസംബർ 17

ന്യൂഡൽഹിയിൽ ഉള്ള യു എസ് എംബസിയുടെ സുരക്ഷക്കായി റോഡിൽ നിരത്തിയ ബാരിക്കേഡുകൾ ഡൽഹി പോലീസ് എടുത്തു മാറ്റി … എല്ലാ യു എസ് കോണ്സുലേറ്റിലെ ജീവനക്കാരോടും അവരുടെ കുടുംബാഗങ്ങളോടും അവരുടെ പ്രിവിലേജ് ഐ ഡി കാർഡുകൾ അമേരിക്കയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ അമേരിക്ക കൊടുക്കുന്ന ഐ ഡി കാർഡിന് തുല്യമായി ഇന്ത്യ തരം താഴ്ത്തി. കുടുബാംഗങ്ങൾക്കുള്ള എയർ പോർട്ടിലെ പ്രിയോറിട്ടി അവസാനിപ്പിച്ചു അവരെ സാധാരണ ക്യു വിൽ ആക്കി ന്യൂ ഡൽഹി തിരിച്ചടി തുടങ്ങി കൂടാതെ എംബസിയിലേക്കുള്ള അമേരിക്കയിൽ നിന്നുള്ള മദ്യ ഇറക്കുമതി ഇന്ത്യ തടയുകയും അമേരിക്കൻ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും , യു എസ് സ്‌കൂളുകളിലെ അധ്യാപകരുടെയും ശമ്പളവിവരങ്ങൾ കൈമാറാൻ ബാങ്കുകളോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു …!!

ഇതോടെ അമേരിക്ക ദേവയാനിയെ ഇന്ത്യക്കു എല്ലാ നയതന്ത്ര പരിരക്ഷയോടും കൂടി 2014 ജനുവരി 9 നു ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിച്ചു.