അടുത്ത ഭീഷണി ലോകാരോഗ്യ സംഘടനയോട്: ചെെനയെ ഇങ്ങനെ പരിഗണിച്ചാൽ ഞങ്ങൾ ഒരു പെെസപോലും തരില്ലെന്നു ട്രംപ്

single-img
8 April 2020

കൊറോണ മഹാമാരി ലോകത്ത് വൻ ഭീഷണിയായി വ്യാ​പി​ക്കു​ന്ന​തി​നി​ടെ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ലോകാരോ​ഗ്യ സംഘടന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും കോവിഡിനെ നേരിടുന്നതിൽ ഡബ്ലിയു എച്ച് ഒ സ്വീകരിക്കുന്ന നടപടികൾ തെറ്റാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യാത്രാ വിലക്ക് അടക്കമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സംഘടന രം​ഗത്തു വന്നിരുന്നു.

`അതിർത്തി അടയ്ക്കൽ അവർ അം​ഗീകരിക്കുന്നില്ല. തെറ്റായ നടപടിയാണെന്നാണ് അവരുടെ നിലപാട്. അമേരിക്കയ്ക്ക് എതിരെയുള്ള നിലപാടാണ് ലോകാരോ​ഗ്യസംഘടനയുടേത്. ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ലോകാരോ​ഗ്യ സംഘടന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.´- ട്രംപ് പറഞ്ഞു. 

കോവിഡ് രോ​ഗബാധ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകൾ ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ൽ​കാ​റു​ള്ള പ​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും മുന്നറിയിപ്പ് നൽകി.  58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്.