മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനവുമായി മമത ബാനര്‍ജി

single-img
8 April 2020

പശ്ചിമ ബംഗാളിൽ ലോക്ക് ഡൗണിൽ മദ്യം ഹോം ഡെലിവറി സംവിധാനം വഴി വിതരണം നടത്താന്‍ തീരുമാനിച്ച് മമതാ സര്‍ക്കാര്‍. പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം മദ്യഷോപ്പുകളും അടച്ചിരുന്നു. പുതിയ തീരുമാനം വഴി വ്യാജമദ്യ വില്‍പ്പനക്ക് തടയിടാന്‍ കഴിയുമെന്ന് എക്‌സൈസ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടമായി പോലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും. എല്ലാ ദിവസങ്ങളിലും രാവിലെ 11 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയില്‍ ഉപഭോക്താക്കള്‍ക്ക് മദ്യത്തിന് വേണ്ടി ഷോപ്പുകളെ ബന്ധപ്പെടാം. ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് മദ്യം വിതരണം ചെയ്യുക.