കൊവിഡ്; വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയുമായി വാട്‌സ്ആപ്പ്

single-img
7 April 2020

ഇതാ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയുമായി വാട്‌സ്ആപ്പ്. ഇതിനായി ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ് അറിയിച്ചു. പുതിയ നടപടി പ്രകാരം ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു.

ലോകമാകെ കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ലോകം വളരെ നിര്‍ണായകമായ ഈ സമയത്ത് ഫോര്‍വേഡിംഗിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് കാണുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതൊരു കാരണമാവുകയും ചെയ്യുന്നതായി മനസ്സിലാക്കിയിരിക്കുന്നു.

ആളുകളുടെ വ്യക്തിഗത സംഭാഷണത്തിനുള്ള ഒരു സ്ഥലമായി വാട്ട്സ്ആപ്പ് നിലനിര്‍ത്തുന്നതിന് ഈ സന്ദേശങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- എന്ന് വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. സമാനമായി 2019 ല്‍, വാട്ട്സ്ആപ്പ് കൈമാറിയ സന്ദേശങ്ങള്‍ ഒരാള്‍ സൃഷ്ടിച്ചതല്ലെന്നും അതൊരു ഫോര്‍വേഡ് സന്ദേശമാണെന്നും സ്വീകര്‍ത്താവിനെ അറിയിക്കാനായി മെസേജിനോടു ചേര്‍ന്ന് ഇരട്ട അമ്പടയാളം നല്‍കിയിരുന്നു.

അങ്ങിനെ ചെയ്തതോടെ അക്കാലത്ത് ആഗോളതലത്തില്‍ സന്ദേശ ഫോര്‍വേഡുകളില്‍ 25% കുറവുണ്ടാക്കി. അതേപോലെ തന്നെ മുന്‍പ് ഉപയോക്താക്കള്‍ക്ക് 256 കോണ്‍ടാക്റ്റുകളിലേക്ക് ഒരൊറ്റ സന്ദേശം കൈമാറാന്‍ കഴിയുമായിരുന്നു, എന്നാല്‍ പിന്നീട് പരിധി ഏര്‍പ്പെടുത്തി.