കൊവിഡ് പ്രതിരോധത്തിന് 150 ഡോളര്‍ മുടക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വനാഥന്‍ ആനന്ദുമായി ചെസ് കളിക്കാം

single-img
7 April 2020

ചെസ് മുന്‍ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദുമായി കളിക്കാന്‍ ഇതാ ആരാധകര്‍ക്ക് ഒരു അവസരം. പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ് ഫണ്ടിലേക്ക്പണം സമാഹരിക്കുകയാണ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിലെപദ്ധതി പ്രകാരം ആറു ഇന്ത്യന്‍ ചെസ്താരങ്ങളില്‍ രണ്ട് പേര്‍ക്കെതിരെ നിങ്ങള്‍ക്ക് കളിക്കണം എങ്കില്‍ 25 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

എന്നാല്‍ ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 150 ഡോളര്‍ നല്‍കണം. ആനന്ദിന് പുറമേ കൊനേരു ഹംപി, പി ഹരികൃഷ്ണന്‍, ബി ആഥിപന്‍, വിദിത്ത് ഗുജറാത്തി എന്നിങ്ങിനെ 11 താരങ്ങളാണ് ഏറ്റുമുട്ടാന്‍ തയ്യാറായി ഉള്ളത്. ഈ മാസം 11 ന് വൈകുന്നേരം 7.30ന് ചെസ്.കോം എന്ന വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് ആനന്ദിനെതിരെ ചെസ്കളിക്കാം.

ലോകമാകെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയം ചെസ് ലോകത്തിന് ചെയ്യാനാവുന്നത്ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്എന്ന് ആനന്ദ് പറയുന്നു. ലോക്ക് ഡൌണ്‍ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജര്‍മ്മനിയിലാണ്‌ ഇപ്പോള്‍ ആനന്ദ് ഉള്ളത്.