ഇന്ത്യ മരുന്നുകയറ്റുമതിക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കുന്നു: നടപടി ട്രംപിൻ്റെ ഭീഷണി വന്നതിനു പിന്നാലെ

single-img
7 April 2020

മരുന്നുകയറ്റുമതിക്കുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കിയേക്കുമെന്ന് സൂചനകൾ. ആഭ്യന്തര ഉപയോഗം കഴിഞ്ഞശേഷം മിച്ചമുള്ള മരുന്ന് കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. കോവിഡിനെ പ്രതിരോധിക്കാൻ മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിൻ അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു.

കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇന്ത്യ മരുന്ന് കയറ്റുമതി നിരോധിച്ചത്. ട്രംപിൻ്റെ ഭീഷണി വന്നതിനു പിന്നാലെയാണ് നിരോധനം തിരക്കിട്ട് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ഇന്ത്യയോട് മരുന്ന് ട്രംപ് ആവശ്യപ്പെട്ടത്. വിഷയത്തിൽ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മൊത്തം ഹൈഡ്രോക്ലോറോക്വിൻ ഉൾപ്പെടെയയുുളള മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

അതസമയം കൊവിഡിനെ നേരിടാൻ ഫലപ്രദമെന്ന് തെളിയുംമുമ്പ് മലേറിയയുടെ മരുന്ന് വാങ്ങിക്കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസിൽ ഭിന്നത രൂപപ്പെട്ടു. മരുന്ന് വാങ്ങിക്കൂട്ടുന്നതിനെതിരെ ആരോഗ്യ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ മരുന്ന് നേരത്തേ ഉപയോഗിക്കാത്തതിനെക്കുറിച്ചോർത്ത് നാണിക്കേണ്ടിവരുമെന്നാണ് ട്രംപ് വാർത്താ സമ്മേനത്തിൽ പറഞ്ഞ്.