ബെെക്കിൽ കൊണ്ടുനടന്നു ചാരയം വിൽപ്പന: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

single-img
6 April 2020

ഇരുചക്രവാഹനത്തിൽ ചാരായ വിൽപ്പന നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നേതാവിനൊപ്പം രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്. ആലപ്പുഴ ഹരിപ്പാട് നിന്നാണ് ഇവർ അറസ്റ്റിലായത്. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കരുവാറ്റ ഷാജി ബിൽഡിംഗ്സിൽ മുഹമ്മദ് സനൽ(കോയാ സനൽ 36), കരുവാറ്റ പുതുക്കാട്ടിൽ ശിരീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്ന് ഒന്നര ലിറ്റർ ചാരായം, വില്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ, ബൈക്ക്, 10030 രൂപ എന്നിവ പിടിച്ചെടുത്തു. 

ലോക്ക്ഡൗണിനെ തുടർന്ന് ബിവറേജസുകൾ അടച്ചതോടെ ചാരായ വിൽപ്പന ശക്തമാവുകയാണ്. ഇതിനോടകം നിരവധിപേരാണ് അറസ്റ്റിലായത്.