എൻ്റെ ആരോഗ്യ രഹസ്യം യോഗ; ഇനി നിങ്ങളുടേത് എന്താണെന്നു പറയൂ: ത്രീഡി വീഡിയോ പങ്കുവച്ച് മോദി

single-img
30 March 2020

കോവിഡ് വെെറസ് ബാധയെതുടർന്ന് രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ തന്റെ യോഗ അനിമേഷന്‍ വീഡിയോകള്‍ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ആരോഗ്യ ദിനചര്യയെക്കുറിച്ച് മന്‍ കി ബാത്തിലൂടെ സംശയം ചോദിച്ചവര്‍ക്ക് മറുപടിയായിട്ടാണ് മോദി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നിങ്ങളും യോഗ പ്രാക്ടീസ് ചെയ്യുന്നത് ശീലമാക്കുമെന്ന് ഞാന്‍ കരുതുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

‘ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം’. തന്റെ വീഡിയോകള്‍ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു. 

വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.