ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയത് ബാങ്കോക്കില്‍; തിരികെ വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ ക്വാറന്റൈന്‍ നോട്ടീസ്

single-img
30 March 2020

അടുത്തിടെ ബംഗളൂരുവിൽ നടന്ന വളരെ രസകരമായ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. തങ്ങൾ ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്ല ൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദർശനവും കഴിഞ്ഞുതിരികെ വന്നവർക്ക് പറ്റിയ അബദ്ധമാണ് ശരിയായ അബദ്ധം. അത് ഇങ്ങിനെയാണ്‌..

ഭാര്യമാരോട് നുണ പറഞ്ഞിട്ട് ഭർത്താക്കന്മാർ നേരെ ബാങ്കോക്കിൽ പോവുകയും. അവിടെ കറങ്ങിയ ശേഷം നിന്ന് തിരിച്ചെത്തിയപ്പോൾ കാണുന്നത് ഇവരുടെ വീടുകളിൽ പോലീസ് പോസ്റ്റർ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽവിദേശത്ത് പോയി തിരികെ വരുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്നത് നിര്ബന്ധമാണ്.

അപ്രകാരമാണ് ഇവരുടെ വീടുകളിൽ പോസ്റ്റർ പതിപ്പിച്ചത്. എയർപോർട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസുകാർ പോസ്റ്റർ പതിപ്പിക്കാനായി എത്തിയപ്പോൾ ഈ പോലീസുകാരോട് ഭർത്താക്കന്മാർ ദേഷ്യത്തോടെ തട്ടിക്കയറുന്നതും കാണാം.