അഭിനയത്തിന് താല്‍ക്കാലിക വിട; നഴ്സിങ് കരിയറിലേക്ക് തിരികെ വന്ന് മാതൃകയായി ബോളിവുഡ് താരം ശിഖ മല്‍ഹോത്ര

single-img
29 March 2020

സർവീസിൽ നിന്നും വിരമിച്ച ഡോക്ടമാര്‍ പോലും കൊറോണ വൈറസ് പടരുന്ന ഈ കാലത്തിൽ രാജ്യത്തെ ജനങ്ങൾക്കായി സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് വരവേ സോഷ്യൽ മീഡിയയിൽ വൈറലാണ് ബോളിവുഡ് നടി ശിഖാ മല്‍ഹോത്രയുടെ ഒരു പോസ്റ്റ്. താൻ അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി തന്റെ നഴ്സിങ് കരിയറിലേക്ക് തിരികെ വരികയാണെന്നായിരുന്നു ശിഖ എഴുതിയത്.

വിദ്യാഭ്യാസ കാലത്തിൽ 2014ല്‍ ഡല്‍ഹിയിലുള്ള മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ പിന്നീട് കാഞ്ച്ലി എന്ന സിനിമയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അഭിനയ രംഗത്തുവരുന്നത്.

നമ്മുടെ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ കൊറോണ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചതെന്ന് ശിഖ പറയുന്നു. തങ്ങൾ കോളേജില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുക്കുന്നുണ്ട്. അത് നിറവേറ്റുന്നതിനുള്ള അവസരം ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്.- ശിഖ എഴുതി.