മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നൽകും; നടപ്പാക്കാൻ എക്‌സൈസ് വകുപ്പ്

single-img
28 March 2020

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലോക്ക്ഡൌൺ കാലയളവിൽ ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിൽ മദ്യം ലഭിക്കാത്തതിനാല്‍ വിവിധ ജില്ലകളിൽ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യം മുൻനിർത്തിയാണ് ഇപ്പോൾ മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. സ്ഥിരമായി മദ്ധ്യം കഴിക്കുന്ന ആൾക്ക് അത് മുടങ്ങിയാൽ ഉണ്ടാകുന്ന വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്.

ഇതുപോലുള്ള ആളുകൾക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ഡീ അഡിക്ഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. രാജ്യത്തെ മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട് എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.