ഇക്കാര്യത്തിൽ എനിക്കു വളരെ ദുഃഖമുണ്ട്: ഇ​ടു​ക്കി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കപ്പെട്ട കോ​ണ്‍​ഗ്ര​സ് നേ​താ​വ്

single-img
28 March 2020

കൊറോണ രോഗബാധിതൻ എന്ന നിലയിലുള്ള താൻ മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കി​യ​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്ന് ഇ​ടു​ക്കി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കപ്പെട്ട കോ​ണ്‍​ഗ്ര​സ് നേ​താ​വിൻ്റെ കുമ്പസാരം. ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. 

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​തരിൽ നിന്നുമാണ് തനിക്ക് രോഗമുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ഇദ്ദേഹം സമ്മതിക്കുന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ഒരുപാട് ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ട​താ​യും വന്നിട്ടുണ്ടെന്നും പ​ല​പ്പോ​ഴും ദി​വ​സം 150-200 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ട സാഹചര്യം ഉണ്ടായെന്നും കോൺഗ്രസ് നേതാവ് പറയുന്നു. ഇ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കു വ​ലി​യ വേ​ദ​ന​യും ദുഃ​ഖ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രും ദയവായി മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥിച്ചു.