പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം; പോലീസുകാർ ബലപ്രയോഗം നടത്താൻ പാടില്ല: മുഖ്യമന്ത്രി

single-img
27 March 2020

ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് നേരെ പോലീസ് ബലംപ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി. സംസ്ഥാന വ്യാപകമായി പോലീസ് പരിശോധനകളെ കുറിച്ച് അക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പത്രസമ്മേളനത്തിൽ പ്രതികരണം അറിയിച്ചത്.

ആക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണെന്നും സത്യവാങ്മൂലം നല്‍കി പുറത്തിറങ്ങാന്‍ ആളുകളെ അനുവദിക്കും പക്ഷെ കബിളിപ്പിച്ചാല്‍ കടുത്ത നടപടിയെടുക്കും. സംസ്ഥാനത്തെ കടുത്ത വെയിലിലും ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി റസിഡന്‍സ് അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നും അഭ്യർത്ഥിച്ചു.