ഇന്ത്യയിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; തീരുമാനം 21 ദിവസത്തേക്ക്

single-img
24 March 2020

രാധ്യമാകേ കൊറോണ വൈറസ് അതിവേഗം പടരുകയാണ് എന്ന് പ്രധാനമന്ത്രി ഇന്ന് അര്‍ദ്ധരാത്രി 12മണി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍,പ്രഖ്യാപിച്ചു. എല്ലാവരോടും താൻ കൈകൂപ്പി അപേക്ഷിക്കുന്നു. കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്ന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രഖ്യാപനം അറിയിച്ചത്.

ജനങ്ങള്‍ തമ്മിൽ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഓരോരുത്തരും വീടുകളിൽ തന്നെ ഇരിക്കണം, അവിടെ നിങ്ങൾ സുരക്ഷിതരായിരിക്കൂ. ഇപ്പോൾ എടുത്ത തീരുമാനം ഓരോ പൗരനെയും രക്ഷിക്കാൻ ആണെന്നും വീടിന് മുന്നിലെ ലക്ഷ്മണ രേഖ തകര്‍ക്കരുത്. ഒരോരുത്തരും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വ്യാപനംപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് വേണ്ടി സാമൂഹ്യ അകലം പാലിക്കണം. എന്നാൽ അത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ആ ധാരണ തെറ്റാണ് കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം.

നിങ്ങളും ഞാനും ഉൾപ്പടെയുള്ളവർ ഈ സാമൂഹ്യ അകലം പാലിച്ചേ പറ്റൂ. ഇതിന് അപവാദമായി ചിലരൊക്കെ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇനിയും അതുപോലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. രാജ്യത്തെ മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നതെന്നും അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.