ഒരു സമയം പരമാവധി ഏഴ് പേര്‍ മാത്രം; കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശന നിയന്ത്രണം

single-img
23 March 2020

കേരളമാകെ ഇന്ന് മുഖ്യമന്ത്രി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആളുകൾക്ക്പ്രവേശന നിയന്ത്രണം. ഒരു സമയം കൂട്ടിയാൽ ഏഴുപേര്‍ക്ക് മാത്രമായിരിക്കും ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുക.

Donate to evartha to support Independent journalism

ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ വാങ്ങി സ്റ്റോക് ചെയ്യാനായി ഇപ്പോൾ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്. അതേസമയം ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ സാധാരണ തിരക്കാണ് കാണാൻ സാധിക്കുന്നത്. കേരളത്തിൽ ഇന്ന് മാത്രം 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്മുഖ്യമന്ത്രി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.