കൊവിഡ്19; സുപ്രീം കോടതിയും അടച്ചു, അഭിഭാഷകര്‍ കോടതിയിലെത്തരുതെന്ന് നിര്‍ദേശം

single-img
23 March 2020

രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.

അടിയന്തര കേസുകള്‍ മാത്രമാകും ഇനി കോടതി പരിഗണിക്കുക. അതും ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും നടത്തുക.

അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നതിനു വിലക്കേര്‍പ്പെടുത്തി. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഇനി കോടതി കെട്ടിടം തുറക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ ലോയേഴ്‌സ് ചേംബര്‍ ഇന്ന് വൈകിട്ട് സീല്‍ ചെയ്യും.