ഉപരോധം പലസ്തീനിൽ നിന്നും കൊറോണയെ അകറ്റി: ഉപരോധിച്ചവർ കൊറോണപ്പേടയിൽ പരക്കം പായുന്നു

single-img
22 March 2020

കൊറോണ വെെറസ് ബാധയിൽ നിന്നും പലസ്തീൻ ഒരർത്ഥത്തിൽ സുരക്ഷിതമാണ്. അടുത്തിടെ പാകിസ്ഥാനിൽ നിന്ന് ഗാസ മുനമ്പിലേക്ക് മടങ്ങിയ രണ്ട് നിവാസികൾ കൊറോണ വൈറസിന് പോസിറ്റീവ് കണ്ടെത്തിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. പലസ്തീൻ പ്രദേശങ്ങളിൽ ആദ്യമായി രോഗനിർണയം നടത്തിയ കേസുകൾ ഇവമാത്രമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 

ഇസ്രായേൽ-ഈജിപ്ഷ്യൻ ഉപരോധം, ഇസ്രയേലുമായുള്ള അതിർത്തി യുദ്ധം, പലസ്തീൻ രാഷ്ട്രീയ വിഭജനം എന്നിവയ്ക്ക് ശേഷം നിലവിൽ പൊതുവേ ശാന്തമാണ് ഗാസ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിന് പലസ്തീൻകാർ തിരിച്ചെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പക്ഷേ ഇവരിൽ  92 പേരെ മാത്രമേ പരിശോധിച്ചിട്ടുള്ളുവെന്നും പുറത്ു വരുന്ന റിപ്പോർട്ടുകളിലുണ്ട്. എന്നാൽ പൊതുവേ പലസ്തീൻ കൊറോണ ബാധയിൽ നിന്നും മാറിനിൽക്കുന്നുവെന്നു തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ വിദഗ്ദർ പറയുന്നത്. 

2007 ൽ ഹമാസ് സംഘം പലസ്തീൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് ഇസ്രായേലും ഈജിപ്തും കടുത്ത ഉപരോധങ്ങളാണ് പലസ്തീനെതിരെ ഏർപ്പെടുത്തിയിരുന്നത്. ഇത് ഒരർത്ഥത്തിൽ കൊറോണയിൽ നിന്നും പലസ്തീനെ രക്ഷഇക്കുകയായിരുന്നുവന്നു വ്യക്തം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഗാസയെ ലോകത്തിൻ്റെ ഇടപെടലിൽ നിന്നും മാറ്റി നിർത്തുവാൻ അതു കാരണമായിരുന്നു. ഇത് കൊറോണ  വൈറസിൻ്റെ ഗാസയിലേക്കുള്ള വരവിനെ തടയുകയായിരുന്നു. 

ഗാസയിലെ രണ്ട് ദശലക്ഷം നിവാസികൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇസ്രായേലും ഈജിപ്തും ചില യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച കൊറോണ പേടിയെ തുടർന്ന് അവർ അതിർത്തികൾ അടച്ചു. പുറത്തുള്ള ഗാസ നിവാസികൾക്ക് ഇപ്പോഴും നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ട്. പുറത്തു നിന്നുള്ളവരുടെ വരവ് കൊറോണ കൊണ്ടുവരുമോ എന്ന ആശങ്കയിലാണ് പലസ്തീൻ. 

പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ രണ്ടുപേർക്കാണ് കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചത്. തെക്കൻ ഗാസയിലെ റാഫയിലെ ഒരു ആശുപത്രിയിൽ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻകരുതൽ നടപടികളായി ശനിയാഴ്ച ഹമാസിൻ്റെ ആഭ്യന്തര മന്ത്രാലയം വിവാഹ ഹാളുകൾ അടയ്ക്കുകയും പ്രതിവാര തെരുവ് വിപണികൾ നിരോധിക്കുകയും ചെയ്തു.

എന്നാൽ പലസ്തീൻ പ്രദേശങ്ങളിൽ വൈറസ് ബാധിച്ച് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെസ്റ്റ് ബാങ്കിൽ 55 കേസുകൾ സംശയാസ്പദമായി  കണ്ടെത്തിയെങ്കിലും 17 എണ്ണം സുഖം പ്രാപിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. മിക്ക കേസുകളും ബെത്‌ലഹേം കേന്ദ്രീകരിച്ചായിരുന്നുവെന്നും അധികൃതർ അറിയിച്ചു. 

360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസ സ്ട്രിപ്പ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ഗാസയിൽ തൊഴിലില്ലായ്മ 52 ശതമാനവും ദാരിദ്ര്യനിരക്ക് 50 ശതമാനവുമാണ്. ഉപരോധങ്ങൾ പല രീതിയിൽ നേരിടുന്ന ഗാസ പൊതുവേ വെെറസ് ബാധയിൽ നിന്നും സ്വതന്ത്രമാണെന്നു തന്നെപറയാം. അതേസമയം ഇസ്രായേലിൽ വെെറസ് ബാധയേറ്റ് ഒരു മരണം റിപ്പോർട്ടു ചെയ്തിരുന്നു.