കൊറോണയെ പ്രതിരോധിക്കാന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാം; കിം ജോങ് ഉന്നിന് കത്തെഴുതി ഡൊണാള്‍ഡ് ട്രംപ്

single-img
22 March 2020

കഴിഞ്ഞ ദിവസം മിസൈല്‍ പരീക്ഷണം നടത്തിയ പിന്നാലെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കത്ത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് സഹായിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ട്രംപ് കത്തയച്ചുവെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങാണ് വെളിപ്പെടുത്തിയത്.

ഉത്തരകൊറിയ തങ്ങളുടെ ആയുധനിര്‍മാണവും പരീക്ഷണവും നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാന്‍ ഉന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇരുരാഷ്ട്രത്തലവന്മാര്‍ക്കിടയിലെ ബന്ധം അത്ര സുഖകരമല്ലെന്നും അവർ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ലോകമാകെ ഭീതിയിലായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങളെ ട്രംപ് കത്തിലൂടെ പ്രശംസിച്ചതായും കിം യോ ജോങ് അറിയിച്ചു. മാത്രമല്ല, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയയുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് അറിയിച്ചതായും കിം യോ ജോങ് വ്യക്തമാക്കി.