കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

single-img
22 March 2020

കേരളത്തിൽ ഇന്ന് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് ഇതുവരെ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ കര്‍ശന നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു.

Support Evartha to Save Independent journalism

ഈ ജില്ലകളിൽ എല്ലാം സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിൽ കേന്ദ്ര സർക്കാർ സമ്പൂര്‍ണ അടച്ചിടല്‍ നിര്‍ദ്ദേശിച്ചിരുന്നു.എന്നാൽ ഇവിടെ ഇപ്പോൾ തന്നെ കർശന നിയന്ത്രണങ്ങൾ ഉണ്ട് എന്നായിരുന്നു സംസ്ഥാ സർക്കാർ അറിയിച്ചത്.